3 February 2010

Green peas Mezhukku Puratty/ഗ്രീൻ പീസ് മെഴുക്കുപുരട്ടി


ആവിശ്യമുള്ളസാധനങ്ങൾ
1) ഗ്രീൻ പീസ് - 200 gm.
2) സവാള - 2 എണ്ണം - നീളത്തിൽ അരിഞ്ഞത്.
3) പച്ചമുളക് - 2 എണ്ണം - നീളത്തിൽ അരിഞ്ഞത്.
4) വെളുത്തുള്ളി - 3 എണ്ണം - നീളത്തിൽ അരിഞ്ഞത്.
5) ഇഞ്ചി - ഒരു ചെറിയ കഷണം ചതച്ചത്.
6) മുളക് പൊടി - 1 ടീസ്പൂൺ
7) മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
8) മല്ലിപൊടി - 1 ടീസ്പൂൺ
9) ഗരം മസാല പൊടി - 1 ടീസ്പൂൺ
10) എണ്ണ - 3 ടേബിൾ സ്പൂൺ
11) ഉപ്പ് - ആവിശ്യത്തിന്
12) കറിവേപ്പില- ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
8 മണിക്കൂർ ഗ്രീൻപീസ് വെള്ളത്തിൽ കുതിർക്കുക, എന്നിട്ട് പ്രഷർകുക്കറിൽ കൈവെള്ളം തളിച്ച് 3 വിസിൽ കേൾപ്പിച്ച് വാങ്ങുക.
ഒരു ചീനചട്ടിയിൽ, എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, 1 ടീ സ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക, ഇഞ്ചിയും,വെളുത്തുള്ളിയും വഴറ്റുക, ഇളം ചുമപ്പ് നിറം ആകുമ്പോൾ , സവാള അരിഞ്ഞത് ഇട്ട് വഴറ്റുക, സവാ‍ള യും മൊരിഞ്ഞ് ഇളം ചുമപ്പ് നിറം ആകുമ്പോൾ , 6-9 വരെ യുള്ള പൊടികൾ മൂപ്പിക്കുക,ഇതിലേക്ക് ഗ്രീൻ പിസ് വേവിച്ചതും,ആവിശ്യത്തിനു ഉപ്പും ചേർക്കുക, എന്നിട്ട് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. ഗ്രീൻ പീസ് മെഴുക്കുപുരട്ടി റെഡി.

No comments:

Post a Comment